
നമ്മുടെ ഹൃദയത്തിലൂടെ ഒഴുകുന്ന സ്നേഹത്തെക്കുറിച്ച് ഹൃദയപൂർവ്വം ബോധവാനായിരിക്കുക - എല്ലാ ചിന്തയിലും പ്രവൃത്തിയിലും.

പരിശുദ്ധമായ ഒരു മനസ്സ് ഉള്ളിൽനിന്നു തന്നെ തൻ്റെ വഴി കണ്ടെത്തുന്നു, എന്തെന്നാൽ അത് കേന്ദ്രീകൃതമാണ്.

ഉറവിടവുമായി സമ്പർക്കത്തിലിരിക്കുന്ന നിർമ്മലഹൃദയം കുലീനമായി ഉദാരതയോടെ സ്നേഹപൂർവ്വം പുറത്തേക്ക് നൈസർഗ്ഗികമായി ഒഴുകുന്നു.

ഹൃദയം സംതൃപ്തമായാൽ മനസ്സിന് ഉൾക്കാഴ്ച്ചയും വ്യക്തതയും ജ്ഞാനവും കൈവരുന്നു.

നമ്മെ ഉൽകൃഷ്ട്രരാക്കുകയും ഔന്നത്യം നൽകുകയും ചെയ്യുന്ന പരിണാമാത്മക ശക്തിയാണ് സ്നേഹം.

ധ്യാനിക്കുമ്പോൾ വൈകാരികവും മാനസികവും ആത്മീയവുമായ തലങ്ങളിൽ ഒരേ സമയം അയവനുഭവപ്പെടുന്നു.

ഒരാളിൽനിന്ന് കയ്പേറിയ അനുഭവമുണ്ടായെന്നിരിക്കട്ടെ, അയാളോട് ക്ഷമിച്ചാൽ മാത്രമേ വൈകാരികമായ ബുദ്ധിമുട്ട് ഒഴിവാകുകയുള്ളൂ.

മാനസികവ്യാപാരങ്ങളുടെ ശരിയായ രൂപീകരണവും അനുയോജ്യമായ ക്രമീകരണവും ചാട്ടവാർ കൊണ്ടല്ല, ആന്തരിക ശുദ്ധീകരണം വഴി ഭാരം നീക്കുന്നതിലൂടെയാണ് ഫലവത്താവുന്നത്. മനുഷ്യൻ്റെ യഥാർത്ഥ സ്വത്വം പരിവർത്തനപ്പെടുത്താനുള്ള ഫലപ്രദമായ മാർഗ്ഗം അത് മാത്രമാണ്.

അസ്തിത്വം ഉണരുന്നതാണ് ജീവിതം.

ഉയർന്ന മനസ്സുകൾക്ക് ഉയർന്ന ചിന്ത അനിവാര്യമാണ്. നാം നിലവാരം കുറഞ്ഞ ചിന്തകളാൽ വിഷമിക്കരുത്. എപ്പോഴും അവയ്ക്കതീതമായി പോകാൻ ശ്രമിക്കണം.