ധ്യാനത്തിൽ, ബോധതലം ആന്തരികമായ സ്വത്വത്തിലേക്ക് നീങ്ങുന്നു, നമ്മുടെ അസ്തിത്വത്തിൻ്റെ കാതലായ തലത്തിലേക്ക്.
ദാജി
April 25th 2026
നമ്മുടെ എല്ലാ ഗുണഗണങ്ങളും മിതത്വം പ്രാപിക്കുമ്പോൾ ശാന്തിയുണ്ടാകുന്നു, അങ്ങനെ നമുക്ക് ആഗ്രഹങ്ങൾ ഉള്ളപ്പോൾത്തന്നെ ആഗ്രഹരാഹിത്യത്തിൻ്റെ നില കൈവരുന്നു.
ലാലാജി
April 24th 2026
നാം സൃഷ്ടിക്കപ്പെട്ടതിൻ്റെ ഉദ്ദേശ്യം ഒരിക്കലും ചോദ്യംചെയ്യേണ്ടതില്ല - അത് കണ്ടെത്താൻ ശ്രമിക്കുക, നിറവേറ്റാൻ ശ്രമിക്കുക.
ചാരിജി
April 23rd 2026
ജീവിതത്തിൻ്റെ എല്ലാ വശങ്ങളും മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുക. ഓരോ ശ്വാസവും ഓരോ ചുവടും ഓരോ പ്രവൃത്തിയും മെച്ചപ്പെടുത്തേണ്ടതാണ്.
ദാജി
April 22nd 2026
എന്ത് കൊണ്ടാണ് ആളുകൾക്ക് താല്പര്യം നഷ്ടപ്പെടുന്നത്? വേദനിപ്പിക്കപ്പെടുമ്പോഴും താൻ പറയുന്നത് ആരും ശ്രദ്ധിക്കുന്നില്ല എന്ന് തോന്നുമ്പോഴും അത് സ്വാഭാവികമാണ്.
ദാജി
April 21st 2026
വിഭിന്ന സാഹചര്യങ്ങളിൽ ഏത് പ്രവൃത്തി ചെയ്യുമ്പോഴും ഉള്ള ശരിയായ മനോഭാവത്തിൻ്റെ ആവിഷ്ക്കാരമാണ്
ഒരു മനുഷ്യൻ്റെ മനസ്സിൻ്റെ സന്തുലിതാവസ്ഥ. കുറേക്കൂടി വിശാലമായ അർത്ഥത്തിൽ, ഒരാളുടെ സ്വഭാവത്തിൻ്റെ പ്രതിഫലനമാണത്.
ലാലാജി
April 20th 2026
ആഴങ്ങളിൽ മുങ്ങിത്തപ്പുന്നവന് മുത്ത് ലഭിക്കുന്നു.
ബാബുജി
April 19th 2026
അന്വേഷിയുടെ ഉള്ളിലെ കോലാഹലം എന്താണ്? മനസ്സിന്റെ പ്രക്ഷുഷുബ്ധതയാണത്.ശരിയായ പരിശീലനം ലഭിച്ചിട്ടില്ലാത്തതിനാൽ മാനസികമായ ഉയർച്ച - താഴ്ചകൾ ഗുണകരമാണെന്നും പരിശുദ്ധമായ ഒന്നാണ് പ്രക്ഷുബ്ധതയെന്നും അവർ ധരിക്കുന്നു.
ബാബുജി
April 18th 2026
നിങ്ങളുടെ സേവനത്തിൽ ജീവനുണ്ടാകണം, ചെയ്യുന്നതെന്തായാലും ഒന്നും ലഭിക്കണമെന്ന ആശയില്ലാതെ ഹൃദയപൂർവ്വം പ്രവർത്തിക്കുക.
ദാജി
April 17th 2026
ജീവിതത്തെ നാം വരുന്ന മുറയ്ക്ക് സ്വീകരിക്കുന്നു, മുന്നോട്ട് നീങ്ങുന്നു. അങ്ങനെയാണ് നാം നമ്മുടെ വിധി രൂപപ്പെടുത്തുന്നത്.
ദാജി
April 16th 2026
പുറമെയുള്ള സാഹചര്യങ്ങൾ എന്തുതന്നെയായാലും സന്തോഷമായിരിക്കാൻ പഠിക്കുക.
ചാരിജി
April 15th 2026
വിധിയുടെ ആദ്യത്തെ തത്ത്വം നമുക്കത് ഇപ്പോൾ മാത്രമേ മാറ്റാൻ കഴിയൂ എന്നതാണ്.
ദാജി
April 14th 2026
കുലീനമായ വാക്ക് ഹൃദയത്തിൻ്റെ സാമ്രാജ്യം ഭരിക്കുന്നു.
ലാലാജി
April 13th 2026
ആത്മീയാവസ്ഥകളുടെ ഒരു കലവറയാണ് നമ്മുടെ ഹൃദയം.
ദാജി
April 12th 2026
ധ്യാനിക്കുന്ന ഹൃദയത്തിൽ സ്നേഹം പരമോന്നതമായി വിളങ്ങുമ്പോൾ അത് സ്പർശിക്കുന്നതെല്ലാം പൊന്നായിത്തീരുന്നു.
ദാജി
April 11th 2026
യാഥാർത്ഥ്യം ആന്തരികമായി ഉണരുന്നതാണ് സ്നേഹം.
ബാബുജി
April 10th 2026
ശാന്തമായ ജലം ആഴങ്ങളിലൊഴുകുന്നു. ശാന്തമായ മനസ്സുകൾക്ക് ആഴമേറുന്നു.