
ആത്മീയപാത ചങ്കൂറ്റമുള്ളവർക്കും ധീരന്മാർക്കുമുള്ളതാണ്.

പോയ കാലത്തെപ്പറ്റി പരിതപിക്കാതെ ഇപ്പോൾ സ്വയം തിരുത്താൻ ശ്രമിക്കുക, അങ്ങനെ വരുംനാളുകളെ കഴിഞ്ഞതിനേക്കാൾ മികച്ചതാക്കുക.

പ്രാർത്ഥനാനിർഭരമായ ഒരു ഹൃദയം, അത് ചെല്ലുന്നിടത്തെല്ലാം ദൈവികസത്ത ഒപ്പം വഹിക്കുന്നു.

ഒരാളുടെ വിവേചനശക്തിക്ക് ആനുപാതികമായി അയാളുടെ ആത്മാവും ശുദ്ധമായിരിക്കും.

ഇഷ്ടാനിഷ്ടങ്ങളിലൂന്നി നാം പരിധിവിട്ട് പ്രതികരിക്കുമ്പോൾ കൂടുതൽ മുദ്രണങ്ങൾ സൃഷ്ടിക്കാൻ മനസ്സിനെ അനുവദിക്കുകയാണ് ചെയ്യുന്നത്.

കള്ളം പറയാൻ ഒരാൾക്ക് നല്ല വൈഭവം വേണം, എന്നാൽ സത്യം പറയാൻ നിങ്ങൾക്ക് ലാളിത്യമുണ്ടാകണം. സത്യം ശുദ്ധമാണ്, ഹൃദയത്തിൽ നിന്ന് നേരിട്ട് വരുന്നത്.

സഹജമായ അഭ്യാസം അനുവർത്തിക്കുക. പരിശീലനമില്ലാതെ ഒന്നും കൈവരിക്കാനാകില്ലെന്ന രഹസ്യം അറിഞ്ഞിരിക്കുക. ഭൗതികമായ ഇടപാടുകൾക്ക് പോലും പരിശീലനം ആവശ്യമാണ്, ആത്മീയകാര്യങ്ങളും വ്യത്യസ്തമല്ല.

ലാളിത്യം ഒരു ദൗർബല്യമല്ല, പരിശുദ്ധി ഒരു ദൗർബല്യമല്ല. നാം അനുവദിക്കുന്ന പക്ഷം അവ കരുത്തുറ്റതാണ്.

ജീവിതത്തിലെ കഠിനമായ സാഹചര്യങ്ങളിലൂടെ കടന്ന് പോകുമ്പോൾ നിങ്ങൾ മുൻപത്തേക്കാൾ ശക്തരായി പുറത്തു വരുന്നു.

എത്ര തന്നെ സുന്ദരമാണെങ്കിലും സൂര്യനെക്കൂടാതെ പൂർണചന്ദ്രന് നിലനിൽക്കാനാവില്ല.

സമാധി എന്നാൽ പൂർണ്ണമായും സന്തുലിതമായ അവസ്ഥ എന്നർത്ഥം: സൃഷ്ടിക്ക് മുമ്പ് നിലനിന്നിരുന്നത് പോലെ.

വനത്തിൽ താമസിക്കുന്ന ഒരു മനുഷ്യൻ വർഷങ്ങളോളം പലതരം മൃഗങ്ങളെ കണ്ട്, അയാൾ മനുഷ്യനെയും ഒരു മൃഗമായി കാണുന്ന സമയം വരും. നാം സംഗതികളുടെ തെറ്റായ വശം എടുക്കുമ്പോൾ പ്രകാശമാനമായതും ഇരുളടഞ്ഞതായി തോന്നാൻ തുടങ്ങുന്നു.

ധൈര്യമുള്ളിടത്തോളം മറ്റുള്ളവരെ ദുരിതങ്ങളിൽ നിന്ന് രക്ഷിക്കുക. ഉൽക്കണ്ഠ മാറി അവർ സന്തോഷിക്കട്ടെ.

ഒരു കുട്ടി അതിശയിക്കാൻ തുടങ്ങുമ്പോൾ, യഥാർത്ഥത്തിൽ ചിന്താപ്രക്രിയ ആരംഭിക്കുന്നു, അതിൻ്റെ ആവിഷ്കരണത്തിനുള്ള വക മാതാപിതാക്കളിൽ നിന്നും ലഭിക്കുന്നു. ചിന്തകൾ അടിഞ്ഞുകൂടി ശക്തി പ്രാപിക്കുമ്പോൾ അതിന് കളിക്കാനുള്ള പ്രവർത്തനഘടനയായി അത് മാറുന്നു.