പോയ കാലത്തെപ്പറ്റി പരിതപിക്കാതെ ഇപ്പോൾ സ്വയം തിരുത്താൻ ശ്രമിക്കുക, അങ്ങനെ വരുംനാളുകളെ കഴിഞ്ഞതിനേക്കാൾ മികച്ചതാക്കുക.
ചാരിജി
May 30th 2021
പക്ഷപാതവും മുൻവിധിയും നിറഞ്ഞ നമ്മുടെ വികാരങ്ങളാണ് പാതയിൽ ഏറ്റവും വലിയ തടസ്സം സൃഷ്ടിക്കുന്നത്.
ബാബുജി
May 29th 2021
കള്ളം പറയാൻ ഒരാൾക്ക് നല്ല വൈഭവം വേണം, എന്നാൽ സത്യം പറയാൻ നിങ്ങൾക്ക് ലാളിത്യമുണ്ടാകണം. സത്യം ശുദ്ധമാണ്, ഹൃദയത്തിൽ നിന്ന് നേരിട്ട് വരുന്നത്.
ദാജി
May 28th 2021
സ്വീകാര്യതയെന്നത് പരിണാമത്തിൻ്റെ കൈയ്യൊപ്പാണ്. എന്തും വരട്ടെ, നേരിടാൻ ഞാൻ തയ്യാർ എന്നതായിരിക്കണം നമ്മുടെ മനോഭാവം.
ദാജി
May 27th 2021
ഒരാൾ എന്താണ് അനുഭവിക്കുന്നത്, എന്തിലൂടെയാണ് കടന്ന് പോകുന്നത് എന്നിങ്ങനെ മറ്റൊരാളുടെ മേഖലയുമായി സ്വാഭാവികമായി താദാത്മ്യം പ്രാപിക്കുന്നതാണ് സഹാനുഭൂതി.
ചാരിജി
May 26th 2021
മര്യാദയാണ് ആത്മീയതയുടെ ആത്മാവ്.
ലാലാജി
May 25th 2021
നമുക്ക് വേണ്ടതെല്ലാം ഒരു പ്രകാശസ്രോതസ്സായി നമ്മുടെ ഹൃദയത്തിനുള്ളിൽ തന്നെയുണ്ട്.
ദാജി
May 24th 2021
ഹൃദയത്തെ ശ്രദ്ധാപൂർവം ശ്രവിക്കുക, വിശ്വസ്തതയോടെ പിന്തുടരുക. അതാകട്ടെ നിങ്ങളുടെ ആന്തരിക വഴികാട്ടി.
ദാജി
May 23rd 2021
വഴക്കമുള്ള ഹൃദയം കൃപയും ആനന്ദവും പ്രസന്നതയും ഉല്ലാസവും ആകർഷിക്കുന്നു. അങ്ങനെ ബന്ധങ്ങളും വളരുന്നു.
ദാജി
May 22nd 2021
ആദ്യ ചുവടിലും ഉടനീളവും നിലനിർത്തിപ്പോരുന്ന ശക്തമായ ഇച്ഛാശക്തി ഒരിക്കലും സമ്പൂർണവിജയം നേടുന്നതിൽ പരാജയപ്പെടുകയില്ല.
ബാബുജി
May 21st 2021
മറ്റുള്ളവരെ ബഹുമാനിക്കുകയും സ്വയം നിസ്സാരനായി കരുതുകയും ചെയ്താൽ നിങ്ങളും ബഹുമാനിക്കപ്പെടും. മറ്റൊരു വിധത്തിൽ പറഞ്ഞാൽ നിങ്ങളോടുള്ള ആദരവ് നിങ്ങൾ തന്നെയാണ് ഉണ്ടാക്കുന്നതെന്നറിയുക.
ലാലാജി
May 20th 2021
ദൈനംദിന ചിന്തകളിലൂടെ നാം നമ്മുടെ വിധിക്ക് രൂപം നൽകുന്നു.
ദാജി
May 19th 2021
വെല്ലുവിളി എന്ത് തന്നെയായാലും സ്വയം വിശ്വസിക്കുക, എന്നിട്ട് മുന്നോട്ടുള്ള വഴി കണ്ടെത്തുക.
ദാജി
May 18th 2021
പരിശുദ്ധമായ ഒരു മനസ്സ് ഉള്ളിൽനിന്നു തന്നെ തൻ്റെ വഴി കണ്ടെത്തുന്നു, എന്തെന്നാൽ അത് കേന്ദ്രീകൃതമാണ്.
ദാജി
May 17th 2021
ശാശ്വതമായ ആനന്ദം കണ്ടെത്താൻ നമ്മുടെയുള്ളിൽ ആഴത്തിൽ അന്വേഷിക്കേണ്ടതുണ്ട്.
ദാജി
May 16th 2021
ഇഷ്ടാനിഷ്ടങ്ങളിലൂന്നി നാം പരിധിവിട്ട് പ്രതികരിക്കുമ്പോൾ കൂടുതൽ മുദ്രണങ്ങൾ സൃഷ്ടിക്കാൻ മനസ്സിനെ അനുവദിക്കുകയാണ് ചെയ്യുന്നത്.
ദാജി
May 15th 2021
ഏറ്റവും ഉന്നതമായത് നേടാൻ, നിങ്ങളുടെ പരിശീലനത്തിൽ
അല്പം ചിട്ടയും പ്രസന്നതയും ഒരല്പം അശാന്തിയും കൊണ്ട് വരിക.
ദാജി
May 14th 2021
നിരന്തരമായ ധ്യാനപരിശീലനത്താൽ മനസ്സ് ശാന്തവും സ്വസ്ഥവും ആയിത്തീരും.
ബാബുജി
May 13th 2021
നമ്മുടെ വിധി മാറ്റിയെടുക്കാവുന്നതാണ്, വർത്തമാനകാലത്തിൽ മാത്രം.
ദാജി
May 12th 2021
സങ്കടമോ ദേഷ്യമോ കൂടാതെ വിമർശനത്തെ ഗൗരവമായി
പരിഗണിക്കുക, സ്വാഗതംചെയ്യുക. അത് നമ്മെ തിരുത്തുവാൻ ഉപയോഗിക്കുക.
ചാരിജി
May 11th 2021
ഹൃദയത്തിൽ പരിശുദ്ധിയുണ്ടായാൽ, അതിൻ്റെ ആന്തരിക ദിശാസൂചിക ശക്തി പ്രാപിക്കുന്നു. പരിശുദ്ധമായൊരു ഹൃദയമുണ്ടെങ്കിൽ നിങ്ങൾക്ക് നിരവധി കാര്യങ്ങൾ ചെയ്യാൻ സാധിക്കും.
ദാജി
May 10th 2021
ജീവന്റെ ആവിഷ്കാരമാണ് കർമ്മത്തിന്റെ ഉദ്ദേശ്യം. ജീവൻ ആർക്കും ഉപദ്രവമില്ലാതെ സഹജമായി ആവിഷ്കരിക്കപ്പെട്ടാൽ അതിൽ നന്മയുമില്ല പാപവുമില്ല.
ലാലാജി
May 9th 2021
നിങ്ങളുടെ സേവനത്തിൽ ജീവനുണ്ടാകണം, ചെയ്യുന്നതെന്തായാലും ഒന്നും ലഭിക്കണമെന്ന ആശയില്ലാതെ ഹൃദയപൂർവ്വം പ്രവർത്തിക്കുക.
ദാജി
May 8th 2021
നമ്മുടെ കഴിവുകളെല്ലാം ഏറ്റവും നന്നായി ഉപയോഗിക്കുന്നതിനെയാണ് ജ്ഞാനമെന്ന് പറയുന്നത്.
ദാജി
May 7th 2021
സന്തോഷം എന്ന ആശയം തന്നെ ഇല്ലാതാവുന്ന മാനസികാവസ്ഥയാണ് യഥാർത്ഥ ആനന്ദം.
ബാബുജി
May 6th 2021
വർത്തമാനകാലമാണ് ഭാവി നിശ്ചയിക്കുന്നത്, ഇപ്പോൾ നാം എങ്ങനെ ജീവിക്കുന്നു എന്നത്.
ദാജി
May 5th 2021
ജീവിതത്തിലെ കഠിനമായ സാഹചര്യങ്ങളിലൂടെ കടന്ന് പോകുമ്പോൾ നിങ്ങൾ മുൻപത്തേക്കാൾ ശക്തരായി പുറത്തു വരുന്നു.
ദാജി
May 4th 2021
ഓരോ ദിവസവും നമുക്ക് സ്വന്തം വിധി രൂപപ്പെടുത്താനുള്ള സുവർണാവസരമാണ്.
ദാജി
May 3rd 2021
ആരെങ്കിലും സ്വന്തം ഇച്ഛാശക്തിക്ക് വിഷംചേർക്കാൻ ആഗ്രഹിക്കുന്നെങ്കിൽ, സംശയം പുലർത്തുക.
ബാബുജി
May 2nd 2021
ആത്മീയതയുടെ അവസ്ഥയിൽ മൊട്ട് പൂവായി വിരിയുന്നു.
ബാബുജി
May 1st 2021
സങ്കീർണതകളെ നമ്മുടെ പൂർവചിന്തകളുടെയും നമ്മുടെ ഘടനയിലുള്ള സ്ഥൂലതയുടെ അല്ലെങ്കിൽ ഘനീഭാവത്തിൻ്റെയും ശൃംഖല എന്ന് വിശേഷിപ്പിക്കാം.