നമുക്കിടയിൽ ഒത്തൊരുമയില്ലാതെ വ്യക്തികളിലേക്ക് മാത്രം ചുരുങ്ങുന്ന പുരോഗതി കൊണ്ട് എന്തർത്ഥമാണുള്ളത്?
ദാജി
February 25th 2021
നാം കൂടുതൽ കൂടുതൽ വിനയമുള്ളവരാകുമ്പോൾ ബോധതലത്തിന് അനന്തമായി വികസിക്കാൻ വഴിയൊരുങ്ങുന്നു.
ദാജി
February 24th 2021
ധ്യാനത്തിൽ, ബോധതലം ആന്തരികമായ സ്വത്വത്തിലേക്ക് നീങ്ങുന്നു, നമ്മുടെ അസ്തിത്വത്തിൻ്റെ കാതലായ തലത്തിലേക്ക്.
ദാജി
February 23rd 2021
ഹൃദയം നൽകുന്ന സൂചനകളോട് തീവ്രമായി ശ്രുതിചേർന്ന് വർത്തിക്കുക.
ദാജി
February 22nd 2021
വഴക്കമാണ് വിനയം.
ദാജി
February 21st 2021
വളരുന്ന കുട്ടികൾ സസ്യങ്ങളെപ്പോലെയാണ്. അവർക്ക് സ്നേഹവും സൂര്യപ്രകാശവും വേണം, വളരാൻ വേണ്ട സ്വാതന്ത്ര്യവും.
ചാരിജി
February 20th 2021
ധ്യാനം നമ്മുടെ ബോധത്തിൻ്റെ കണ്ണാടിയാണ്.
ദാജി
February 19th 2021
സാധന ചെയ്യുന്നതുകൊണ്ട് അന്തരംഗത്തിൽ ശാന്തിയും ലഘുത്വവും സഹജമായി അനുഭവപ്പെടുന്നുണ്ടെങ്കിൽ നമ്മുടെ ആത്മീയപരിശീലനം ഫലപ്രദമാണ്.
ബാബുജി
February 18th 2021
ആവശ്യപ്പെടാത്തിടത്ത് ഉപദേശം നൽകരുത്.
ലാലാജി
February 17th 2021
മറ്റൊരാളിൽ കുറ്റമുണ്ടെന്ന് കണ്ടാൽ അയാൾക്ക് അതിൽനിന്ന് മോചനം ലഭിക്കാനായി പ്രാർത്ഥിക്കുക.
ലാലാജി
February 16th 2021
ഒരാളുടെ വിവേചനശക്തിക്ക് ആനുപാതികമായി അയാളുടെ ആത്മാവും ശുദ്ധമായിരിക്കും.
ലാലാജി
February 15th 2021
വിശ്രമാവസ്ഥയിലിരിക്കുന്നതിനെ ശാന്തമെന്നും സ്ഥിരമെന്നും പറയുന്നു. ഏറ്റവും സൂക്ഷ്മമായ യാഥാർത്ഥ്യത്തെ ശാന്തിയെന്ന് പറയുന്നു.
ലാലാജി
February 14th 2021
മനസ്സിനെ ക്രമീകരിക്കലാണ് യഥാർത്ഥ സാധന.
ലാലാജി
February 13th 2021
കുടുംബജീവിതം സമർപ്പണം, സഹനം
തുടങ്ങിയവയുടെ പരിശീലനക്കളരിയാണ്. തപസ്സിന്റെയും ത്യാഗത്തിന്റെയും ഏറ്റവും ഉദാത്തമായ രൂപമാണത്.
ലാലാജി
February 12th 2021
സ്വയം ആവിഷ്കരിക്കാതെ ജീവന് നിലനിൽക്കാനാവില്ല.
ലാലാജി
February 11th 2021
ആത്മീയത കാലത്തിലൂടെയുള്ള ഒരു മുന്നേറ്റമോ യാത്രയോ അല്ല, അനന്തതയിലൂടെയുള്ള പ്രയാണമാണ്.
ചാരിജി
February 10th 2021
ഓർക്കുക, സ്നേഹം സ്നേഹത്തെ സൃഷ്ടിക്കുന്നു.
ചാരിജി
February 9th 2021
സമാധി എന്നാൽ പൂർണ്ണമായും സന്തുലിതമായ അവസ്ഥ എന്നർത്ഥം: സൃഷ്ടിക്ക് മുമ്പ് നിലനിന്നിരുന്നത് പോലെ.
ദാജി
February 8th 2021
സ്നേഹത്തിൽ പ്രതീക്ഷക്ക് സ്ഥാനമില്ല, കൃതജ്ഞതക്ക് മാത്രമാണ് സ്ഥാനം. അത് കൊണ്ടാണ് സ്നേഹം മാനവകുലീനതയുടെ പരമകോടി ആയിരിക്കുന്നത്.
ദാജി
February 7th 2021
നമ്മുടെ സ്പന്ദനമേഖല എത്രത്തോളം നിർമ്മലവും സരളവുമാകുന്നുവോ, അത്രത്തോളം നമുക്ക്
ഉപബോധം, ബോധം, ഉപരിബോധം എന്നീ തലങ്ങളെ നിരീക്ഷിക്കാനും സൂക്ഷ്മമായി പരിശോധിക്കാനും വികസിപ്പിക്കാനും കഴിയുന്നു.
ദാജി
February 6th 2021
സ്നേഹം നൽകുന്നതിനും സ്വീകരിക്കുന്നതിനുമപ്പുറം എങ്ങനെയാണ് നമുക്ക് സ്നേഹമായി മാറാൻ കഴിയുക?
ദാജി
February 5th 2021
യഥാർത്ഥ സ്നേഹത്തിൽ സ്നേഹം മാത്രം നിലനിൽക്കുന്നു. സ്നേഹിക്കുന്നവനും സ്നേഹഭാജനവും അതിൽ ലയിച്ചു ചേരുന്നു.
ദാജി
February 4th 2021
'അജ്ഞൻ' എന്നാൽ 'ജ്ഞാനമോ ധാരണയോ ഇല്ലാത്തവൻ' എന്നല്ല അർത്ഥം. മറിച്ചു 'ആ ജ്ഞാനത്തിന് ഉദ്ദേശ്യം അല്ലെങ്കിൽ അർത്ഥം ഇല്ലാത്തവൻ' എന്നാണ്.
ലാലാജി
February 3rd 2021
ബോധത്തിൻ്റെ ആവിഷ്കരണമാണ് ശബ്ദം.
ലാലാജി
February 2nd 2021
ഉറവിടവുമായി സമ്പർക്കത്തിലിരിക്കുന്ന നിർമ്മലഹൃദയം കുലീനമായി ഉദാരതയോടെ സ്നേഹപൂർവ്വം പുറത്തേക്ക് നൈസർഗ്ഗികമായി ഒഴുകുന്നു.
ലാലാജി
February 1st 2021
നെഞ്ചുറപ്പോടെ നിർഭയമായും സമർത്ഥമായും ചെയ്യപ്പെടുന്ന പ്രവൃത്തി ശ്രേഷ്ഠമാണ്.